തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് അസ്‌കര്‍ രവിചന്ദ്രന്റെ വസ്തുവകകള്‍ ബാങ്ക് ജപ്തി ചെയ്തു. ഐ നിര്‍മ്മിക്കുന്നതിനെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ജപ്തി നടത്തിയത്.
ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ വായ്പയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് രവിചന്ദ്രന്റെ വീടും ഓഫീസും വെല്ലൂരിലെ ആസ്‌കാര്‍ തിയേറ്ററുകളുമാണ് ജപ്തി ചെയ്തിരിക്കുന്നത്. ജപ്തി നടപടികളുടെ മുന്നോടിയായി കഴിഞ്ഞ മാസം 28ന് രവിചന്ദന്റെ കടം സംബന്ധിച്ച് ബാങ്ക് പത്രങ്ങളില്‍ അറിയിപ്പ് നല്‍കിയിരുന്നു.
ശങ്കര്‍ വിക്രം കൂട്ടുകെട്ടില്‍പിറന്ന ‘ഐ’ക്ക് 185 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. ഐ 150 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ബാങ്കിലടയ്ക്കാനുള്ള പണം ഉടന്‍ തിരിച്ചടയ്ക്കുമെന്നും അടുത്തതായി ആസ്‌കര്‍ ഫിലിംസ് പുറത്തിറക്കാനിരിക്കുന്ന ‘വിശ്വരൂപം 2’ ‘ഭൂലോകം’ എന്നീ ചിത്രങ്ങള്‍ ഉടന്‍ പുറത്തിറക്കുമെ്‌നും രവിചന്ദ്ര പറയുന്നു. ഭൂലോകം പൂര്‍ണ്ണമായെങ്കിലും, ‘വിശ്വരൂപം 2’ന്റെ ഗ്രാഫിക്ക് വര്‍ക്കുകള്‍ ബാക്കിയുണ്ട്. വിശ്വരൂപം 2നായി ഇതുവരെ 50 കോടി രൂപയാണ് ചിലവാക്കിയത്. 10 കോടി രൂപകൂടി ഗ്രാഫിക്‌സിനായി മുടക്കേണ്ടി വരുമെന്ന് രവിചന്ദ്ര പറഞ്ഞു. കടംവീട്ടി എത്രയും വേഗം തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് രവിചന്ദ്രന്‍.
Discussion about this post