അമേരിയ്ക്കയുടെ പസഫിക് മേഖലയിലേയും ഏഷ്യന്‍ മേഖലയിലെ ഏറ്റവുമടുത്ത പങ്കാളിയുമായി ഇന്ത്യയെ കാണണമെന്ന് അമേരിയ്ക്കന്‍ സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക് പൊംപേയോ പറഞ്ഞു. അമേരിയ്ക്കന്‍ സെനറ്റിലെ ഒരു ചോദ്യത്തിനുത്തരമായാണ് അദ്ദേഹം അത് പറഞ്ഞത്. ഇന്ത്യ പ്രതിരോധമന്ത്രിമാരുടെയും വിദേശകാര്യമന്ത്രിമാരുടെയും കൂടിക്കാഴ്ച്ച വളരെ വളരെ പ്രധാനമാണെന്ന് പോംപെയോ പറഞ്ഞു.
റഷ്യയ്ക്കെതിരേ അമേരിയ്ക്കയുടെ ഉപരോധത്തില്‍ നിന്ന് ചില രാഷ്ട്രങ്ങളെ ഒഴിവാക്കണമെന്നും പോമ്പെയോ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മില്‍ വളരെയടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ അമേരിയ്ക്കയുടെ റഷ്യയെ ലാക്കാക്കിയുള്ള ചില ഉപരോധങ്ങള്‍ ഇന്ത്യയേയും ബാധിച്ചിരുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്രറി ജിം മാറ്റിസ് അത്തരം ഉപരോധങ്ങള്‍ ഇന്ത്യയെ ബാധിയ്ക്കരുതെന്ന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. അതിനെ അനുകൂലിയ്ക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
നരേന്ദ്രമോദി ഗവണ്മെന്റ് കൊണ്ടുവന്ന ”ഇന്ത്യാ ഫസ്റ്റ് എന്ന വിദേശനയം വിജയം കണ്ടതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നാണ് അമേരിക്കയുടെ ഇത്തരം നിലപാടിനെ വിലയിരുത്തപ്പെടുന്നത്. ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് മറ്റുള്ളവരെ അവിശ്വാസത്തോടെ കാണാതെ, എല്ലാവരുമായി ആരോടും തല താഴ്ത്താതെ, ആരേയും തങ്ങളേക്കാള്‍ കീഴെയായി കാണാതെ, തുല്യരായി പരിഗണിയ്ക്കുന്നവരെ തുല്യരായി കണ്ട് രാജ്യത്തിന്റെ പുരോഗതിയും വികസനവും ആദ്യം എന്ന ലക്ഷ്യവെക്കുന്ന വിദേശനയമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.
ലോകത്തെ എല്ലാ ചേരിയിലുള്ള രാഷ്ട്രങ്ങളുമായും ഇന്ത്യക്ക് ഒരേ ബന്ധമാണിന്നുള്ളത്. ഇസ്രേയലും പാലസ്തീനും റഷ്യയും അമേരിയ്ക്കയും ബ്രിട്ടനും ഫ്രാന്‍സും ഒരുപോലെ ആദരിയ്ക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. മോദിയുടെ ഇന്ത്യാ ഫസ്റ്റ് നയത്തിന് ലോകരാഷ്ട്രങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
Discussion about this post