അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു മതത്തിലും വിശ്വാസികളല്ലാത്ത യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍.
പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ക്രിസ്തീയ വിശ്വാസികളുള്ള രാജ്യമാണ് അമേരിക്ക. 2007ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചു ദശലക്ഷത്തോളം വിശ്വാസികളുടെ കുറവാണ് 2014ല്‍ ഉണ്ടായത്.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഈ സ്ഥിതി വിശേഷമാണുള്ളത്. പുതിയ തലമുറക്കാരാണ് ക്രിസ്തീയ വിശ്വാസങ്ങളില്‍ നിന്നു വ്യതിചലിക്കുന്നവരില് ഏറെയും എന്നാണ് റിപ്പോര്‍ട്ട്.
ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ ഏണ്ണം കൂടിവരുന്നത് എല്ലാ മതവിഭാഗങ്ങളേയും ബാധിക്കുന്നുണ്ട് എങ്കിലും ഏറ്റവുമധികം കൊഴിഞ്ഞുപോക്കുണ്ടായത് ക്രൈസ്തവരുടെ ഇടയില്‍ നിന്നുമാണ്. പ്രൊട്ടസ്റ്റന്റ്വിഭാഗത്തിനും കത്തോലിക്കാ വിഭാഗത്തിനും അമേരിക്കയില്‍ പ്രാധാന്യം നഷ്ടപെട്ടു തുടങ്ങിയതാണ് ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവു വരാനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
എന്നാല്‍ ഇതോടൊപ്പം ഹിന്ദു മതത്തിലും ജൂതമതത്തിലും വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു
Discussion about this post