ബംഗളൂരു: മന്ത്രിസഭ വകുപ്പു വിഭജനം സംബന്ധിച്ച അതൃപ്തികള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തിന് പ്രതിസന്ധിയാകുന്ുവെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസ്സില്‍ നിന്നും നിരവധി എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന. ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ ഇക്കാര്യം ശരിവച്ചു. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അരിയിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ് പറഞ്ഞു.
മന്ത്രിപദവി കിട്ടാത്തവരും ആഗ്രഹിച്ച വകുപ്പുകള്‍ കിട്ടാത്തവരുമായി ഭരണകക്ഷിയില്‍ പടലപ്പിണക്കം രൂക്ഷമാകുന്നതിനിടയിലുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ കുമാരസ്വാമിയ്ക്ക് തലവേദനയായിട്ടുണ്ട്.
”കോണ്‍ഗ്രസിലെയും ബിജെപിയിലെയും നിരവധി നേതാക്കന്മാരും ബിജെപിയിലേക്ക് വരാന്‍ തയ്യാറായിട്ടുണ്ട്. അവരെ പാര്‍ട്ടിയില്‍ എത്തിച്ച് ശക്തിപ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. അതുവഴി പലമണ്ഡലങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയും. 104 അംഗങ്ങളുള്ളതിനാല്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയും. എത്രകാലം സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നത് വേറെകാര്യമാണ്. അധികാരത്തെക്കുറിച്ച് ചിന്തിക്കാതെ മികച്ച പ്രവര്‍ത്തനങ്ങളുമായി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കും”
യെദ്യൂരപ്പ ബംഗളുരുവിലെ പാര്‍ട്ടി പ്രവര്‍ത്തകരോട്
നേരത്തെ മന്ത്രിസഭയില്‍ ഉചിതമായ സ്ഥാനം ലഭിക്കാത്തതിനാല്‍ ഇരു പാര്‍ട്ടികളിലുമുള്ള എം.എല്‍.എമാരില്‍ അസംതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിലും ജെഡിഎസ് നേതൃത്വത്തിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട കെബി പാട്ടീല്‍ തനിക്ക് 20 എംഎല്‍എമാരുടെ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെട്ടിരുന്നു
Discussion about this post