ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചൈനിസ് പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
‘ലോകത്തിലെ ശക്തമായ രണ്ട് രാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ ചേര്‍ന്നുള്ള സെല്‍ഫി ലോക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫിയാണെന്ന് ലോക പ്രശസ്ത മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ചു. ‘ഫോട്ടോഗ്രഫറുടെ സഹായമില്ലാതെ ലോകത്തിലെ മൂന്നിലൊന്ന് ജനസംഖ്യയെ അതായത് 2.5 ബില്ല്യന്‍ ജനങ്ങളെയാണ് മോദിയും ലീയും ഫ്രെയിമിലാക്കിയതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ പുകഴ്ത്തുന്നു.
ചൈനാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങിനൊപ്പം മോദി സെല്‍ഫിയെടുത്തത്. ബെയ്ജിങ്ങിലെ ടെമ്പിള്‍ ഓഫ് ഹെവന്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ലേകം ചര്‍ച്ച ചെയ്യുന്ന സെല്‍ഫി പിറന്നത്. മോദിയുടെ സെല്‍ഫി ഫേസ്്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സെല്‍ഫി ചരിത്രത്തിലെ രണ്ട് ശക്തരായ നേതാക്കളുടെ സെല്‍ഫി എന്ന വിശേഷണമാണ് നേടിയതെന്ന് ഫോബ്‌സ് മാഗസിനിലെ ഒരു ലേഖനത്തില്‍ പറയുന്നു. ലോകത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രണ്ട് ലോകസാമ്പത്തിക ശക്തികളുടെ സെല്‍ഫിയെന്നായിരുന്നു ഫോബ്‌സ് മാഗസിന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്.
രണ്ട് ലോകനേതാക്കളുള്‍പ്പെട്ട, ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ സെല്‍ഫി എന്ന് സിഎന്‍ബിസി വിശേഷിപ്പിച്ചു. മോദിയുെട സോ്ഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചും, സെല്‍ഫി ഭ്രമത്തെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ വിവരിക്കുന്നുണ്ട്.
2014 ഓസ്‌കര്‍ വേദിയില്‍ വച്ച് അവതാരക എലന്‍ ഡി ജെനറസ് എടുത്ത സെല്‍ഫിയ്ക്കാണ് ലൈക്കുകളുടേയും ഷെയറുകളുടേയും കാര്യത്തില്‍ ലോക റെക്കോഡ്. 40 മിനിറ്റില്‍ 9,21,000 റീട്വീറ്റുകളായിരുന്നു ഈ സെല്‍ഫിക്ക് ലഭിച്ചത്.
Discussion about this post