കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടുന്ന നിലയില്‍ എത്തിയിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയും കരസേന മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ്. പാക്കിസ്ഥാന്‍ സേനയുടെ പ്രതിരോധം ഇന്ത്യന്‍ സൈന്യത്തിന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന തരത്തിലായിരുന്നുവെന്നും അത്ര ശക്തമായ ആക്രമണം ഇന്ത്യ എക്കാലവും ഒര്‍ത്തിരിക്കെമെന്നും മുഷറഫ് പറഞ്ഞു. ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മുഷറഫിന്റെ പരാമര്‍ശം.
സൈന്യവും അര്‍ധസൈനിക വിഭാഗവും ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ സേന നാലു വശങ്ങളിലൂടേയും ഇന്ത്യ അറിയാതെ കാര്‍ഗിലില്‍ പ്രവേശിക്കുകയായിരുന്നുവെന്നും മുഷറഫ് പറഞ്ഞു. ഇത് ഇന്ത്യന്‍ സൈന്യത്തെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരുന്നു എന്നാണ് മുഷറഫിന്റെ വാദം.
നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം1999 ല്‍ കാര്‍ഗിലിലേയ്ക്കു നുഴഞ്ഞുകയറിയതാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം ചെറുത്തുനില്‍ക്കാനാകാതെയാണ് പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിന്നു പിന്മാറിയത്.
Discussion about this post