അമ്മ അംഗങ്ങള്‍ക്കെതിരായ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. അമ്മയിലെ കൈനീട്ടവുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കമല്‍ പറഞ്ഞു.
അമ്മയില്‍ 50 സജീവ അംഗങ്ങളെ ഉള്ളു ബാക്കി 450 പേരും ഔദാര്യത്തിനായി കാത്തിരിക്കുന്നവരാണ് എന്നായിരുന്നു കമലിന്റെ പ്രസ്താവന. കലാകാരന്മാരെ അപമാനിക്കുന്ന കമലിന്റെ പ്രസ്താവനക്കെതിരെ അമ്മ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കമല്‍ ഖേദപ്രകടനം നടത്തിയത്. തന്റെ പ്രസ്താന അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. തന്റെ പിന്തുണ രാജിവച്ച നടിമാര്‍ക്കാണെന്നും ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു. അത് സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നാണ് കമലിന്റെ വിശദീകരണം.
Discussion about this post