സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ ബാര്‍സിലോനയ്ക്ക് കിരീടം.സൂപ്പര്‍ താരം ലണല്‍ മെസിയുടെ ഗോളിലായിരുന്നു ബാഴ്സയുടെ ജയം. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ബാഴസിലോന പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബാഴ്സലോണയെ തകര്‍ത്ത് അത് ലറ്റികോ മഡ്രിഡ് സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ബാര്‍സയെ സമനിലയില്‍ തളച്ച് അത്ലറ്റികോ മാഡ്രിഡ് കിരീടമുറപ്പിച്ച അതേ ന്യൂകാംപില്‍, അതേ തീയതിയില്‍ ഒരു മല്‍സരം ബാക്കി നിര്‍ത്തിയാണ് ബാഴ്സ കിരീടമുറപ്പിച്ചിരിക്കുന്നത്.
പരുക്കേറ്റ് മല്സരത്തിനിറങ്ങാതിരുന്ന ലൂയിസ് സ്വാരസിന്റെ അസാന്നിധ്യം ബഴ്സയുടെ വിജയത്തിന്റെ വേഗതകുറച്ചു. ആദ്യപകുതിയില്‍ ഇരുകൂട്ടര്‍ക്കും ഗോള്‍ നോടാനായില്ല. എന്നാല്‍ 65ാം മിനിറ്റില്‍ അത്ലറ്റികോ മാഡ്രിഡിന്റെ ഗോളി ജാന്‍ ഒബ്ലാക്കിനെ നിസഹായനാക്കി മെസ്സിയുടെ ഇടംകാല് മാജികിലൂടെയായിരുന്നു ബാഴ്സയുടെ വിജയം.ഈ സീസണില്‍ മെസ്സിയുടെ 54ാം ഗോളാണിത്.
Discussion about this post