കായംകുളം കൊച്ചുണ്ണിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും ജീവിതം പറയുന്ന സിനിമകള്‍ക്കൊപ്പം മറ്റൊരു ചരിത്ര സിനിമകൂടി അണിയറയില്‍ ഒരുങ്ങുകയാണ്. താമരശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടനെന്ന ആദിവാസി മൂപ്പന്റെ ചരിത്രമാണ് വെള്ളിത്തിരയിലെത്തുന്നത്. ആദിവാസി സംവിധായിക ലീല സന്തോഷാണ് ചിത്രം ഒരുക്കുന്നത്. വിനായകനാണ് കരിന്തണ്ടനായി എത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായിക പുറത്തു വിട്ടിട്ടുണ്ട്. കലക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
താമരശേരി ചുരം കണ്ടെത്തിയതിനു പിന്നാലെ കരിന്തണ്ടന് ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ചതിയുടെ ചരിത്രമാണ് ചിത്രത്തിലൂടെ പറയുന്നത്. പോയകാലത്തിന്റെ പഴങ്കഥകള്‍ക്കുള്ളില്‍ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിര്‍പ്പിന്റെയും ഒരു അധ്യായം എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
https://www.facebook.com/collectivephaseone1/photos/a.369983409792786.1073741828.369164909874636/755292301261893/?type=3&theater
കരിന്തണ്ടനെ കുറിച്ച് എഴുതപ്പെട്ട ചരിത്രം ഒന്നും തന്നെയില്ല. വായ്‌മൊഴിക്കഥകളും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കല്‍പ്പവുമാണ് നിലവിലുള്ളത്. പറഞ്ഞുകേട്ടതനുസരിച്ച് 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗം തലവനായിരുന്നു കരിന്തണ്ടന്.
Discussion about this post