ആളില്ലാ വിമാനങ്ങളും, ലൈറ്റ് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളും നിര്‍മ്മിയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യഫാക്ടറി രാജസ്ഥാനിലെ കോടയില്‍ സ്ഥാപിയ്ക്കും. ശ്രീറാം റയോണ്‍സ് എന്ന ഫാക്ടറി കാമ്പസില്‍ ഡി സി എം ശ്രീറാം ഇന്ടസ്ട്രീസ് ഗ്രൂപ്പ് ആണ് ഈ ഫാക്ടറിയുടെ ഉടമസ്ഥര്‍. കഴിഞ്ഞ അന്‍പത്തിനാലു കൊല്ലമായി റയോണ്‍ ഉല്പ്പാദിപ്പിയ്ക്കുന്ന ഫാക്ടറി നടത്തുകയായിരുന്നു ഈ വ്യവസായികള്‍.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആളില്ലാ വിമാനങ്ങളും, ലൈറ്റ് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളും ഉണ്ടാക്കാനുള്ള ലൈസന്‍സ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് പൂര്‍ണ്ണമായും ഇവിടെത്തന്നെ നിര്‍മ്മിയ്ക്കാനാണ് തങ്ങളുടെ പദ്ധതി. പതിനൊന്ന് ഏക്കറില്‍ ഫാക്ടറിയും രൂപകല്‍പ്പനാ വിഭാഗമുള്പ്പെട്ട ഗവേഷണ സൗകര്യങ്ങളുമടങ്ങിയ വന്‍ കാമ്പസും ആണ് ഉദ്ദേശിയ്ക്കുന്നത്. ഒരു വര്‍ഷം മൂവായിരം ആളില്ലാ വിമാനങ്ങളും 500 ലൈറ്റ് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളും ആവും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ജറ്റ്ലി അറിയിച്ചു.
കാവലിനും പര്യവേഷണത്തിനും ഉപയോഗിയ്ക്കാനാവും വിധമുള്ള 500 മുതല്‍ 2000 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാവുന്ന ആളില്ലാ ചെറുവിമാനങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സുരക്ഷാ സേനകള്‍ക്ക് വെടിയുണ്ടകളും ചെറു ബോംബുകളുമേല്ക്കാതെ യുദ്ധമോ മറ്റു പ്രശ്നങ്ങളോ ഉള്ള പ്രദേശങ്ങളിലൂടെ സഞ്ചരിയ്ക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മ്മിക്കുന്നത്. റോഡുകളും വഴികളുമില്ലാത്ത പ്രദേശങ്ങളില്‍ ഓടിയ്ക്കാനാവും വിധമാകും ഇവയുടെ രൂപകല്പ്പനയെന്ന് വിനോദ് കുമാര്‍ ജറ്റ്ലി അറിയിച്ചു.
പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ ആദ്യ മാതൃകകള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. 124 വര്‍ഷത്തെ പാരമ്പര്യമുള്ള ഡിസിഎം ശ്രീറാം ഗ്രൂപ്പ് കമ്പനി ആദ്യമായാണ് പ്രതിരോധ ഉപകരണ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ”മേയ്ക്ക് ഇന്‍ ഇന്ത്യാ” പദ്ധതി പ്രകാരവും ഇന്ത്യയില്‍ തന്നെ പ്രതിരോധ ഉപകരണങ്ങളും യന്ത്രങ്ങളും ഉണ്ടാക്കാനുള്ള ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജിയര്‍ 2016 എന്ന പദ്ധതി പ്രകാരവുമാണ് ഈ പുതിയ ഉദ്യമം എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
Discussion about this post