വാട്ട്സ്ആപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കു തടയിടാൻ പുതിയ സംവിധാനവുമായി കമ്പനി രംഗത്ത് .‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിംഗ്‘ ഫീച്ചറെന്ന സംവിധാനമാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത് . നിലവിൽ ബീറ്റ വേർഷനിൽ നടന്നുകൊണ്ടിരിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നു കഴിഞ്ഞു .
ആപ്പിലൂടെ ലഭിക്കുന്ന വാർത്തകളുടെ ലിങ്കിൽ അടങ്ങിയിരിക്കുന്നത് വ്യാജമായ വസ്തുതകളാണ് എങ്കിൽ ഇക്കാര്യത്തെക്കുറിച്ചു ഉപയോക്താവിന് സൂചന നൽകുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം .
നിലവിൽ ഈ സംവിധാനം എന്ന് എല്ലാവർക്കും ലഭ്യമാകും എന്നതിനെക്കുറിച്ചും സൂചനകൾ ലഭ്യമായിട്ടില്ല . വാട്ട്സ്ആപ്പ് വഴിയുള്ള വ്യാജപ്രചരണങ്ങൾ വഴി നിരപരാധികളെ കയ്യേറ്റം ചെയ്യുകയും ഒട്ടനവധി അനിഷ്ടസംഭവങ്ങളുമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് മേൽ കടിഞ്ഞാണിടാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു .
‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിംഗ്‘ ഫീച്ചറിന് പുറമെ ഗ്രൂപ്പുകളിലെ അഡ്മിൻസിനു കൂടുതൽ അധികാരം നൽകുന്ന ‘സെൻഡ് മെസേജ്’ ഫീച്ചർ കൂടി വാട്ട്സ്ആപ്പ് ലഭ്യമാക്കുന്നു . ഇനിമുതൽ ഗ്രൂപ്പ് അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ നിയന്ത്രണംകൊണ്ടുവരുവാൻ സാധിക്കുന്നതാണ് . ഇതുവഴി വീഡിയോ , ചിത്രങ്ങൾ , ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നതിൽ ഈ വിലക്ക് ബാധകമാകും .
ഈ വിലക്ക് നിലനിൽക്കുന്ന സമയങ്ങളിൽ അഡ്മിൻസ് നു മാത്രമേ ഗ്രൂപ്പിൽ സന്ദേശങ്ങൾ കൈമാറുവാൻ സാധിക്കുകയുള്ളൂ . ആപ്പിൾ , വിൻഡോസ് , ആൻഡ്രോയിഡ് പതിപ്പുകൾക്കു ഈ ഫീച്ചർ ലഭ്യമായിരിക്കും . നിലവിൽ ഈ സൗകര്യം ലഭ്യമാകുക ബീറ്റാ അപ്ഡേഷൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് . ഉടൻ തന്നെ എല്ലാവര്ക്കും ഈ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് കമ്പിനി അറിയിച്ചിട്ടുണ്ട് .
Discussion about this post