വിവാദമായ കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് പുതിയ കമ്പനി രൂപീകരിച്ചു. നൈതികതയോടുകൂടിയ ഭൗമ-രാഷ്ട്രീയ വിദഗ്ധസംഘം എന്നാണ് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിരിയ്ക്കുന്ന വിവരം. ഔസ്പെക്സ് (Auspex) എന്നാണ് കമ്പനിയുടെ പുതിയ പേര്. തുടക്കത്തില്‍ മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമാവും ഇവര്‍ പ്രവര്‍ത്തിക്കുക എന്നാണറിയുന്നത്.
എസ് സീ എല്‍ ഇലക്ഷന്‍സ് എന്നയിരുന്നു കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകമ്പനിയുടെ പേര്. അവര്‍ കേംബ്രിഡ്ജ് അനലറ്റിക്കയെ അടച്ചുപൂട്ടിയിരുന്നു. അതിന്റെ ഡയറക്ടറായിരുന്ന അഹമ്മദ് അഷ്രഫ് ഹോസ്നി അല്‍ ഖാതിബ് എന്ന സെയ്ഷെല്‍സ് പൗരന് അടച്ചുപൂട്ടലിനു തൊട്ടു മുന്‍പേ 2017 മേയ് 21നു തന്റെ പേരു അഹമ്മദ് അല്‍ ഖാതിബ് എന്ന് മാറ്റിയതായി ബ്രിട്ടണിലെ കമ്പനി ഹൗസ് വെബ്സൈറ്റില്‍ പറയുന്നു.
ഔസ്പെക്സ് എന്ന പുതിയ കമ്പനി ഈ അഹമ്മദ് അല്‍ ഖാതിബിന്റെയും സഹോദരന് ഒമര്‍ അല്‍ ഖാതിബിന്റേയും കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ഉദ്യോഗസ്ഥനായ അലിസ്റ്റര്‍ ഹരിസിന്റേയും ഉടമസ്ഥതയിലാണുള്ളത്. റഷ്യന്‍ ബിസിനസുകാരനായ വ്ളാഡിസ്ലാവ് ഡ്രൊണിനിന്റെ അമാന്‍ എന്ന കമ്പനിയിലാണ് അഹമ്മദ് അല്‍ ഖാതിബ് ഇതിനു മുമ്പ് ജോലി ചെയ്തിരുന്നത്.
കേംബ്രിഡ്ജ് അനലറ്റിക്കയുടെ രാഷ്ട്രീയവിഭാഗത്തിന്റെ തലവനായിരുന്ന മാര്‍ക് ടേണ്‍ബുള്‍ പുതിയ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുമാണ്.
കേംബ്രിഡ്ജ് അനലറ്റിക്കയും ഇതുപോലെ പല പേരുകളിലും പല കമ്പനികളും ആയാണ് മുന്‍പും പ്രവര്‍ത്തിച്ചിരുന്നത്. കപടവാര്‍ത്തകള്‍ നല്‍കിയും എതിരാളികളെ പലവിധ ചതികളില്‍ കുരുക്കിയും തിരഞ്ഞെടുപ്പുകള്‍ വിജയിയ്ക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ വന്നതിനു ശേഷം വലിയ വിവാദണ്ടായ ശേഷമാണ് ആ കമ്പനി പിരിച്ചുവിട്ടത്.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കേംബ്രിഡ്ജ് അനലറ്റിക്കയുമായുള്ള ബന്ധം പരസ്യമായതോടെ രാഹുല്‍ ഗാന്ധിയും കൂട്ടരും വലിയ പ്രതിരോധത്തിലായിന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ഇന്ത്യയിലെ അവരുടെ ഉപഭോക്താവ് എന്ന് തുറന്ന് സമ്മതിച്ചിരുന്നു.
Discussion about this post