വ്യാജവാർത്തകളുടെ കുത്തോഴുക്ക് തടയാൻ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു . ഇനിമുതൽ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന്മേൽ നിയന്ത്രണം ഏർപ്പെടുത്തനാണ് കമ്പിനിയുടെ തീരുമാനം . അഞ്ചിൽ കൂടുതൽ ആളുകൾക്ക് മേൽ ഇനി ഒരേ സന്ദേശം ഒരേ സമയത്ത് തന്നെ അയക്കുന്നതിനാണ് ഇതുവഴി തടയിടുന്നത് .
വ്യാജ സന്ദേശങ്ങൾ വഴിയുള്ള അക്രമങ്ങൾ പതിവായതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽ നിയന്ത്രണം കൊണ്ട് വരണമെന്ന ആവശ്യം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു . അതിന്റെ ഭാഗമായിട്ടാണ് തുടർച്ചയായി വാട്ട്സ്ആപ്പ് പുതിയ രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ കമ്പിനി മുന്നോട്ടുകൊണ്ടു വരുന്നത് .
കഴിഞ്ഞ ദിവസം വ്യാജ പ്രചരണങ്ങൾക്കു മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചതിനു പിന്നാലെയാണ് വാട്ടസ്ആപ്പും ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് . ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്കു മേലാണ് ഈ നിയന്ത്രണം ബാധമാകുക ; ഇത് വഴി സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്നത് തടയാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് .
Discussion about this post