ചൈനയിലെ ബീജിങ്ങിലെ യു.എസ്, ഇന്ത്യന്‍ എംബസികള്‍ക്കടുത്ത് സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. ബീജിങ്ങിലെ ചഓയാങ് ജില്ലയിലാണ് എംബസികള്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ യു.എസ് എംബസി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് പോലീസും പുറത്ത് വിട്ടിട്ടില്ല.
സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഒരു സ്ത്രീ തന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
#WATCH Visuals from outside the US Embassy in #Beijing soon after the blast. #China pic.twitter.com/fP6mZZpk7m
— ANI (@ANI) July 26, 2018
Discussion about this post