സർവ്വ സുഖത്തോടെ കഴിഞ്ഞിരുന്നിട്ടും ഒരു പ്രായമെത്തി കഴിഞ്ഞാൽ അന്നന്നത്തെ ആവശ്യങ്ങൾക്കായി കൈ നീട്ടുന്ന പലരെയും നമ്മൾ ഈ സമൂഹത്തിൽ ദിനംപ്രതി കാണുന്നതാണ് . ഇത്തരമൊരു ഗതി നമുക്കോ നമ്മുടെ വേണ്ടപെട്ടവർക്കോ സംഭവിക്കാതെ ഇരിക്കാൻ ഇന്നേ ശ്രദ്ധിക്കാം .
പ്രതിമാസം വെറും 126 രൂപ സർക്കാരിൽ നിക്ഷേപിക്കുകയാണ് എങ്കിൽ സർക്കാർ ജീവനക്കാർക്ക് തുല്യമായ പെൻഷൻ നിങ്ങള്ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് 2015 ൽ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘അടൽ പെൻഷൻ യോജന ‘ . ലളിതമായ നിക്ഷേപം വഴി ജീവിതത്തിൽ ഒരു കൈത്താങ്ങാവുന്ന ഇത്തരമൊരു പദ്ധതിയെക്കുറിച്ചു പലർക്കും അറിവില്ല .
ചെറിയൊരു തുക നൽകി യാതൊരുവിധ വിഷമതകളും നേരിടാതെ സാമ്പത്തിക സുരക്ഷിതത്വത്തിനു ഉറപ്പു നല്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത . പതിനെട്ടുമുതൽ നാല്പതു വയസ്സിനു ഇടയിലുള്ളവർക്കാണ് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കുക . പ്രതിമാസം 1000 മുതൽ 5000 രൂപ വരെ നിങ്ങള്ക്ക് ഇതുവഴി ലഭ്യമാകും .
മൂന്ന് തരത്തിലുള്ള നിക്ഷേപ സൗകര്യമാണ് ഈ പദ്ധതി മുന്നോട്ടു വെക്കുന്നത് . ഓരോ മാസവും , മൂന്ന് മാസം കൂടുമ്പോൾ , ആറു മാസം കൂടുമ്പോൾ എന്നിങ്ങനെയുള്ള കാലയളവുകളിൽ ഉചിതമായത് തിരഞ്ഞെടുക്കാവുന്നതാണ് .
പ്രതിമാസം 126 രൂപ നിക്ഷേപിക്കുന്നത് വഴി 60 വയസ്സാവുമ്പോൾ പ്രതിമാസം ലഭിക്കുക 3000 രൂപയായിരിക്കും , പ്രതിവർഷം 36000 രൂപ ; വരിസംഘ്യ കൂടുന്നതിന് അനുസരിച്ചു നിങ്ങള്ക്ക് ലഭിക്കുന്ന പെൻഷൻ തുകയിലും വർദ്ധനയുണ്ടായിരിക്കും . (ചിത്രം പരിശോധിക്കുക ) ബാങ്കിലോ , പോസ്റ്റ്ഓഫിസിലോ ഒരു നിക്ഷേപ അക്കൗണ്ട് തുടങ്ങി ഈ പദ്ധതിയിൽ അംഗമാകുവാൻ കഴിയും .
Discussion about this post