ഇന്തോനേഷ്യയിലെ ലൊംബോക് ദ്വീപില്‍ ഭൂചലനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. കൂടാതെ 40 പേര്‍ക്ക് പരിക്ക് സംഭവിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയായിരുന്നു സംഭവിച്ചത.് മരിച്ചവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയുള്ളതെന്ന് ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ സേനയുടെ വക്താവ് പുര്‍വോ നുഗ്രോഹോ പറഞ്ഞു. പ്രദേശത്ത് മണ്ണിടിച്ചില്‍ മൂലം പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ലൊംബോക് ദ്വീപില്‍ നിന്നും 50 കിലോമീറ്റര്‍ വടക്ക് കിഴക്കാണ്. സുനാമി മുന്നറിയിപ്പ് ഇതുവരെ അധികാരികള്‍ നല്‍കിയിട്ടില്ല.
Discussion about this post