താപ്സി പന്നുവും റിഷി കപൂറും അഭിനയിച്ച ഹിന്ദി ചിത്രമായ ‘മുള്ക്’ പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തത്. മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന കാരണത്താലാണ് ചിത്രം നിരോധിച്ചത്. ഒരു മുസ്ലീം കുടുംബം തങ്ങളുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം നിരോധിച്ചതിനെത്തുടര്‍ന്ന് അനുഭവ് സിന്‍ഹ പാക്കിസ്ഥാന് ജനതയ്ക്ക് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്.
A letter to Pakistan. Sorry a question really!!! #MULK in Theaters tomorrow. pic.twitter.com/Ak1MogByWK
— Anubhav Sinha (@anubhavsinha) August 2, 2018
ഇതാദ്യമായിട്ടല്ല ഇന്ത്യന്‍ ചിത്രങ്ങള്‍ പാക്കിസ്ഥാനില്‍ നിരോധിക്കപ്പെടുന്നത്. ഷാരൂഖ് ഖാന്റെ ചിത്രമായ ‘റയീസ്’, അക്ഷയ് കുമാറിന്റെ ‘പാഡ്മാന്’, ആലിയാ ഭട്ടിന്റെ ‘രാസി’ തുടങ്ങിയ ചിത്രങ്ങളും പാക്കിസ്ഥാന് നിരോധിച്ചിട്ടുണ്ട്.
Discussion about this post