ചൈനീസ് സര്‍ക്കാരിനെയും പ്രസിഡന്റ് ഷി ജിന്‍പിങിനെയും ഫോണിലൂടെ ടി.വി പരിപാടിയില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കവെ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തു. വിരമിച്ച് യൂണിവേഴ്സിറ്റി പ്രൊഫസറായ സുണ്‍ വെന്‍ഗുയാങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. വോയ്സ് ഓഫ് അമേരിക്കയുടെ (വി.ഒ.എ) ചൈനീസ് ചാനല്‍ പരിപാടിക്കിടെയായിരുന്നു സുണ്‍ വെന്ഗുയാങ്ങ് വിമര്‍ശനം നടത്തിയത്. ചൈനയിലെ മനുഷ്യവകാശ ലംഘനത്തെപ്പറ്റിയായിരുന്നു അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. തനിക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം ഉണ്ടെന്ന് അദ്ദേഹം അറസ്റ്റിലാകുന്ന സമയത്ത് പറയുന്നത് വ്യക്തമായിരുന്നു.
എണ്‍പത് വയസ്സുള്ള സുണ്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെപ്പറ്റിയും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. 1978ല്‍ ചൈനയുടെ രാഷ്ട്ര നായകനായ മാവോ സെതുങിനെ വിമര്‍ശിച്ചതിന് ഇദ്ദേഹം ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. തുടര്‍ന്ന് 2005ല്‍ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് നിഷേധിക്കുകയും അദ്ദേഹത്തെ വിദേശ യാത്രകളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. കൂടാതെ 2018ല്‍ അദ്ദേഹത്തിന്റെ പെന്ഷന് വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
Discussion about this post