ഫുട്ബോൾ ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ – അർജന്റീന അണ്ടർ 20 മത്സരം . അവിശ്വസനീയമെന്നാണ് ഈ മത്സരവിധിയെ വിശേഷിപ്പിച്ചിരിക്കുന്നത് . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം . നാലാം മിനിറ്റിൽ തന്നെ ദീപക് താംഗ്രയിലൂടെ ഗോൾ നേടിയ ഇന്ത്യ 1-0 നു മുന്നിലെത്തി . നിന്തോയിയുടെ കോര്‍ണര്‍ കിക്കിൽ നിന്നും ലഭിച്ച ബോൾ ദീപക് താംഗ്രി തലകൊണ്ട് ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു .
രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ഇന്ത്യയുടെ അനികേത് ജാദവ് ചുവപ്പുകാർഡ് കണ്ടു പുറത്താവുകയായിരുന്നു . ഈ സാഹചര്യത്തിൽ പതറാതെ വീര്യം ചോരാതെ പോരാടിയ ഇന്ത്യയുടെ ചുണക്കുട്ടികൾ അറുപത്തിയെട്ടാം മിനിറ്റിൽ റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വഴി രണ്ടാമത്തെ ഗോളും വലയിലാക്കി .
തുടർന്ന് എഴുപത്തിമൂന്നാം മിനുട്ടിൽ അർജന്റീന തിരിച്ചടിച്ചുവെങ്കിലും തുടർന്നുള്ള സമയങ്ങളിൽ ശക്തമായ ചെറുത്തുനിൽപ്പിലൂടെ വിജയം ഇന്ത്യയുടെ കൈപിടിയിലൊതുക്കി ചരിത്രനേട്ടം സ്വന്തമാക്കി.
Discussion about this post