രാജ്യവ്യാപകമായി ഗോമാംസം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ. ഏകപക്ഷിയമായി തീരുമാനം അടിച്ചേല്‍പ്പിക്കില്ല. സമവായത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ ഗോമാംസം നിരോധിച്ചിരുന്നു.എന്നാല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരോധനമേര്‍പ്പെടുത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ജനവികാരം കണക്കിലെയുത്ത് അതത് സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ തീരുമാനം ഏടുക്കേണ്ടത് എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post