കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമയ പരിശ്രമങ്ങള്ക്കൊടുവല് കണക്കില്‍പ്പെടാത്ത സ്വത്തുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറാകുന്നു. കളളപ്പണവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ നിയമവും ബിനാമി ഇടപാടുകള്‍ തടയാനുള്ള ബില്ലും ഫലപ്രദമായതിലൂടെയാണിത്. കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അതീവ ഗൗരവത്തോടെ മറ്റു രാജ്യങ്ങള്‍ കാണാന്‍ തുടങ്ങിയതിന്റെ സൂചനയാണ് വിവരം കൈമാറ്റത്തിനുള്ള നടപടികള്‍ എടുത്തു തുടങ്ങിയത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് നടത്തിയ സ്വതന്ത്ര അന്വേഷണങ്ങളുടെ വിവരങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയ്ക്കു പുറത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം വരം തടവു ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണ നിയമം കൊണ്ടുവന്നതിലൂടെ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. വിവര കൈമാറ്റത്തിനുള്ള ജി20 കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നതോടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകും. അനധികൃത സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനെതിരെ ആഗോള തലത്തിലുണ്ടായ വികാരവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വിഷയത്തില്‍ ഇന്ത്യ ചെലുത്തുന്ന സമ്മര്‍ദ്ദവുമാണ് വിവര കൈമാറ്റത്തിനു വിവിധ രാജ്യങ്ങള്‍ തയ്യാറാകാനുള്ള കാരണം.
Discussion about this post