മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധകനെ കണ്ടുപിടിക്കാനുള്ള മത്സരത്തിന്റെ ഫലം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം മുതല്‍ ‘നീരാളി’ എന്ന ചിത്രം വരെ മോഹന്‍ലാല്‍ എത്ര പാട്ടുകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകനെ കണ്ടെത്താനുള്ള ചോദ്യം.
ഇതില്‍ വിജയിയായി വന്നത് വൈശാഖ് എസ്.എസ് ആണ്. തായ്ലാന്ഡ് ട്രിപ്പാണ് വൈശാഖിന് സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് മഹേഷ് എസ്.എലും, മൂന്നാം സമ്മാനം നേടിയത് രജുല്‍ രവീന്ദ്രനുമാണ്.രണ്ടാം സമ്മാനം ഒരു സ്മാര്‍ട്ട് ഫോണും, മൂന്നാം സമ്മാനം ഓഡിയോ സിസ്റ്റവുമാണ്.
അതേസമയം ചോദ്യത്തിന്റെ ശരിയുത്തരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലായ് 25നായിരുന്നു മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മത്സരത്തിന്റെ ചോദ്യം പുറത്തുവിട്ടത്.
Discussion about this post