പ്രളയദുരിതത്തില്‍ ആണ്ടുകിടക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരങ്ങളായ വിജയ് സേതുപതിയും ധനുഷും വിശാലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും വിശാല്‍ 10 ലക്ഷവും സംഭാവനയായി നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കണമെന്ന് തമിഴ് സിനിമാ ലോകത്തോട് തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ വാര്‍ത്താകുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. നടന്മാരായ കമല്ഹാസന്, സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് നടി രോഹിണി തുടങ്ങിയവര്‍ ധനസഹായം നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കമല്‍ ഹാസനും കാര്‍ത്തിയും തുക കൈമാറി.
Discussion about this post