ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്‍പ്പിച്ചു. വിജയം പ്രളയം മൂലം ദുരന്തമനുഭവിക്കുന്ന കേരളത്തിന് സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു.
ആന്‍ഡര്‍സണിന്റെ വിക്കറ്റ് ആര്‍.അശ്വിന്‍ എടുത്തതൊട് കൂടി ഇന്ത്യ ജയിക്കുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ 317 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്. 520 റണ്‍സായിരുന്നു ഇന്ത്യ നേടിയിരുന്നത്.
വി.വി.എസ്.ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ ട്വിറ്ററിലൂടെ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ചു.
Discussion about this post