അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ടി സുലേഖ മത്സരിച്ചാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള . കുടുംബവാഴ്ചയ്ക്കെതിരെ തിരുത്തല്‍ വാദം കൊണ്ടുവന്നത് ജി കാര്‍ത്തികേയനാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി അരുവിക്കരയില്‍ നിസ്സംശയം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ രാജ് കുമാര്‍ ഉണ്ണിക്കെതിരെയുള്ള കേസ് ഒത്തുതീര്‍ക്കാമെന്ന് എക്സൈസ് വകുപ്പു മന്ത്രി കെ ബാബു ഉറപ്പു കൊടുത്തിരുന്നു. ഇതിനാലാണ് രാജ് കുമാര്‍ ഉണ്ണി മൊഴി കൊടുക്കാത്തത് എന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.
Discussion about this post