ജപ്പാനില്‍ നിന്നും 7,000 കോടി രൂപയ്ക്ക് 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങാന്‍ തയ്യാറായി ഇന്ത്യ. ഇത് വാങ്ങുന്നതിനോടൊപ്പം തന്നെ ബുള്ളറ്റ് ട്രെയിനുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ജപ്പാന്‍ നല്‍കും. ഇതിനായി രാജ്യത്ത് സൗകര്യമൊരുക്കുക കാവസാക്കി, ഹിറ്റാച്ചി എന്നീ കമ്പനികളായിരിക്കും.
2022ഓടെ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനിന്റെ സര്‍വ്വീസ് തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യ സര്‍വ്വീസ് നടത്തുക.
ഇന്ത്യ വാങ്ങുന്ന ഓരോ ബുള്ളറ്റ് ട്രെയിനിലും 10 കോച്ചുകള്‍വീതമാണ് ഉണ്ടാകുക. ഈ ട്രെയിന് 350 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാനാകും.
മുംബൈ അഹമദാബാദ് റൂട്ടില്‍ ഇക്കണോമി ക്ലാസില്‍ 3,000 രൂപയായിരിക്കും ടിക്കറ്റ് വില. വിമാനത്തിലുള്ളതിന് സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവുമുള്ള ട്രെയിനില്‍ ഏകദേശം 18,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ 12 സ്റ്റേഷനുകളാകും ഉണ്ടാകുക.
Discussion about this post