കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധവും തുടര്‍സംഭവങ്ങളും പ്രമേയമാക്കുന്ന സിനിമ ‘ടി.പി 51’ ജൂണ്‍് 12ന് തിയറ്ററുകളിലെത്തും. മൊയ്തു താഴത്ത് സംവിധാനം ചെയ്ത ചിത്രം ടി.പി വധത്തിലെ ഉന്നത ഗൂഢാലോചനകളെ വിമര്‍ശിക്കുന്നതാണ്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
സിനിമ പുറത്ത് വരാതിരിക്കാനായി ടി.പി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭാഗത്ത് നിന്ന് നിരവധി ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതെന്ന് സംവിധായകന്‍ മൊയ്തു താഴത്ത പറഞ്ഞു.
രമേഷ് വടകരയാണ് ടി.പിയായി വേഷമിടുന്നത്. കെ.കെ.രമയായി ദേവി അജിത്തും ഡി.വൈ.എസ്.പി ഷൗക്കത്തലിയായി റിയാസ് ഖാനും അഭിനയിക്കുന്നു.
Discussion about this post