യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയാ ഗാന്ധി നേതൃത്വം വഹിച്ച ദേശീയ ഉപദേശക സമിതി നക്സലുകളെ പിന്തുണച്ചുവെന്ന് ബി.ജെ.പി. ആ കാലഘട്ടത്ത് ചിലര്‍ കാല്പനികമായ രീതിയില്‍ നക്സലുകളെ പുകഴ്ത്തിയെന്നും ബി.ജെ.പി ആരോപിച്ചു.
ഒരു സഖാവ് മറ്റൊരു സഖാവിന് നല്കിയ കത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവൃത്തികള്‍ക്ക് വേണ്ടി പണം ചിലവാക്കാന്‍ തയ്യാറാണെന്ന് പറയുന്നുണ്ടെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു. പണം ലഭിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യവും ഈ കത്തില്‍ പറയുന്നുണ്ട്. കത്തില്‍ ദിഗ്വിജയ് സിംഗിന്റെ ഫോണ്‍ നമ്പറും ഉള്‍പ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പേര് മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാവോയിസ്റ്റ് എന്നോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (മാവോയിസ്റ്റ്) എന്നോ ആക്കി മാറ്റണമെന്നും സാമ്പിത് പ്ത്ര അഭിപ്രായപ്പെട്ടു.
അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ ചൗഹാന് ദിഗ്വിജയ് സിംഗിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post