കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക് മുളയ്ക്കലിന്റെ മോശമായ പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍. രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ തങ്ങളെ ആലിംഗനം ചെയ്തിട്ടുണ്ടെന്നും ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത് കൂടാതെ ജലന്ധര്‍ മഠത്തില്‍ വച്ച് പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഇക്കാര്യം ഭഗല്‍പ്പൂര്‍ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബിഷപ്പിനെ ആകെ ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. ജലന്ധര്‍ ബിഷപ്പിനെ അടുത്ത ദിവസം കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post