മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി.
എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ദേവസ്വം ബോര്‍ഡ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് വിശദീകരിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 23 ക്ഷേത്രങ്ങള്‍ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ് . കൂടുതല്‍ തുക സംഭാവന നല്കാന് കഴിയുന്ന ക്ഷേത്രങ്ങള്‍ അത് നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു . കോഴിക്കോട് , കാസര്‍ഗോഡ് , കണ്ണൂര്‍ , മലപ്പുറം , തൃശ്ശൂര്‍ , പാലക്കാട് എന്നീ ജില്ലകളിലെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്ക്കായിരുന്നു ഈ ഉത്തരവ് ബാധകം .
ഈയൊരു സര്‍ക്കാര്‍ ഉത്തരവിനെയാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. ഹര്‍ജ്ജിയില്‍ സംസ്ഥാന സര്‍ക്കാരിനും , ദേവസ്വം ബോര്‍ഡിനും കോടതി നോട്ടീസ് അയച്ചു.
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും കോടതി വിമര്‍ശിച്ചു.
Discussion about this post