ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടീമിന്റെ ഉപനായകന്‍ അജിങ്ക്യ രഹാനം രംഗത്ത്. ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അതിനൊത്ത് പിന്തുണ നല്കാന് സാധിച്ചില്ലെന്ന് അജിങ്ക്യ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് പോലെ ഒരു വേദിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഇംഗ്ലീഷ് ബോളര്‍മാര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ അപകടകരമായ പന്തുകളെറിയുമ്പോള്‍, അവ തുടര്‍ച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി. പരമ്പരയിലെ ഇതുവരെ വരെയുള്ള ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്കാന് ബാറ്റ്സ്മാന്മാര്ക്കു സാധിച്ചില്ല’ രഹാന പറഞ്ഞു.
നിലവില്‍ 1-3 എന്ന രീതിയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് പിന്നിലാണ്. ഇന്നാണ് അവസാന ടെസ്റ്റ് നടക്കുന്നത്. ഇംഗ്ലീഷ് പര്യടനത്തിന് ശേഷം ഏഷ്യ കപ്പാണ് ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റ്.
Discussion about this post