രാജ്യത്തിന്റെ മുക്കിലും മൂലയിലും 50എംബപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് സര്‍വീസ് സാധ്യമാക്കുവാനായി 200 സാറ്റലൈറ്റ്കളുടെ സേവനം ലഭ്യമാക്കാനായി ഒരുങ്ങുകയാണ് പുതിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനി .
ഇന്ത്യയിലെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത കുറവാണെന്ന് മനസിലാക്കിയാണ് ആസ്ട്രോമെ എന്ന പേരില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനി തുടങ്ങാന്‍ നേഹ സടക്കിന്റെയും , പ്രസാദ് ഭട്ടിന്റെയും നേതൃത്വത്തില്‍ 18 വ്യക്തികള്‍ മുന്നോട്ടു വന്നിരിക്കുന്നത് .
തങ്ങളുടെ ലക്ഷ്യത്തിലേക്ക് കടക്കുവാനായി 200 മൈക്രോ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് . ലോകത്തില്‍ തന്നെ ഇത്തരമൊരു സംരംഭങ്ങളില്ല എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത് . ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സുമായി ബന്ധമുള്ളവരാണ് ഇവര്‍ .
ഇന്റര്‍നെറ്റ് വേഗമുള്ളതും വിശ്വസിക്കാവുന്നതും എല്ലായിടങ്ങളില്‍ ലഭ്യമാവുന്നതും ജീവിതം തന്നെ മാറ്റി മറിക്കാനാകുന്നതും ആക്കുവാനാണ് തങ്ങളുടെ ലക്ഷ്യമെന്നു ഇവര്‍ പറയുന്നു .
ഈ വര്‍ഷം തന്നെ കമ്പനി അവരുടെ ആദ്യ സാറ്റലൈറ്റ് വിക്ഷേപിക്കും . മറ്റുള്ളവ 2021 നുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ശ്രമം .
ലക്ഷ്യം നേടാനുള്ള വഴികള്‍
- സാറ്റലൈറ്റ് നിലവിലുള്ള മൊബൈല്‍ ഫോണ്‍ ടവറുകളെ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കും .
- ആവശ്യകാര്‍ക്ക് സെറ്റ് – അപ്പ് – ടോപ് ബോക്സ് വാങ്ങി , ആന്റിന ഉപയോഗിച്ച് വീടുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇത്തരത്തിലുള്ളവ കൊണ്ട് നടക്കാന്‍ സാധിക്കില്ല . വീടുകള്‍ ഓഫീസുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു രീതി .
- ഒരു വ്യക്തിയ്ക്ക് ഇത്തരമൊരു ടോപ് – അപ്പ് ബോക്സ് വാങ്ങി അടുത്തുള്ള വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനാകും .
ഫേസ്ബുക്ക് ഡ്രോണുകള്‍ വഴി ഇന്റര്‍നെറ്റ് നല്കാന് ഇത്തരമൊരു ശ്രമം നടത്തി പരാജയം സംഭവിച്ചു പിന്മാറിയതാണ് അവിടെയാണ് ഈ ഒരു കൂട്ടായ്മ വിജയം നേടാനായി ശ്രമിക്കുന്നത് .
അമേരിക്കയിലെ വയസാറ്റ് (ViaSAt) അവരുടെ രാജ്യത്ത് ചിലഭാഗങ്ങളില്‍ 100 എംബിപിഎസ് ഇന്റര്‍നെറ്റ് സ്പീഡില്‍ ഇത്തരമൊരു സാങ്കേതികവിദ്യ വഴി സേവനമൊരുക്കുന്നുണ്ട് .
എംഎം വേവ് (MM-wave) ടെക്നോളജി ഉപയോഗിച്ച് 100 ജിബിപിഎസ് ഡേറ്റ ഒരു സാറ്റലൈറ്റലേക്ക് അയക്കുവാനാണ് പദ്ധതി .ഗൂഗിള്‍ അടക്കമുള്ള സാങ്കേതിക ഭീമന്മാരെക്കാള് അഞ്ചുമുതല്‍ പത്ത് തവണ വരെ കൂടിയ ശക്തിയായിരിക്കും ഇതിനുണ്ടാകുക .
ഇത് വഴി വ്യക്തികള്‍ക്ക് 50 എംപിപി.എസ് സ്പീഡും , ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 400 എം ബി പി എസ് സ്പീഡും നല്കുവാനാണ് ശ്രമം .
” ഗ്രാമീണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ആവശ്യക്കാരുടെ എണ്ണം 30 – 40 ശതമാനമായാണ് പ്രതിവര്‍ഷം വര്‍ധനയുള്ളത് . ഇന്റര്‍നെറ്റ് ലഭിക്കാത്തവരും തമ്മിലുള്ള സാമൂഹ്യവിഭജനം ഇല്ലാതാക്കാന്‍ കഴിയണം . അത് വരെ ദുര്‍ഘടം പിടിച്ച കാര്യമാണ് . ഒരു സാറ്റലൈറ്റ്നു ഒരു ലക്ഷം പേര്‍ക്ക് മാത്രമേ സേവനം എത്തിക്കാന്‍ കഴിയുകയുള്ളൂ . ഇന്ത്യയിലെ മുഴുവന്‍ ആളുകളില്‍ ഈ സേവനം എത്തിക്കാന്‍ സാധിക്കണമെങ്കില്‍ 10,000 സാറ്റ്ലൈറ്റുകളെങ്കിലും ആവശ്യമായി വരും . 2021 ലില്‍ തങ്ങള്‍ക്കു മുഴുവന്‍ ഇന്ത്യയും സേവനം ലഭ്യമാക്കാന്‍ സാധിച്ചേക്കും . എന്നാല്‍ എല്ലാ ജനങ്ങള്‍ക്കും ഒരേ പോലെ ഇന്റര്‍നെറ്റ് വേഗത ലഭ്യമാക്കാന്‍ വീണ്ടും കാത്തിരിക്കേണ്ടി വരുമെന്ന് ” പ്രസാദ് ഭട്ട് പറഞ്ഞു .
Discussion about this post