സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചാരണത്തിനെതിരെ കടുത്ത നടപടികളുമായി യൂറോപ്പ്യന്‍ യൂണിയന് . ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യൂറോപ്പ്യന്‍ യൂണിയന് വ്യക്തമാക്കി . ഫേസ്ബുക്ക് , ട്വിറ്റെര്‍ , മൈക്രോസോഫ്റ്റ് , യൂ ട്യൂബ് എന്നിങ്ങനെയുള്ള വമ്പന്‍ കമ്പനികളോടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് .
ഇന്റര്‍നെറ്റ് , സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് തങ്ങളുടെ ആശയങ്ങളിലേക്ക് ഭീകരര്‍ ആളുകളെ കൂട്ടുന്നത് . രാജ്യങ്ങളില്‍ ആക്രമണങ്ങളും കൂട്ടകൊലപാതകങ്ങളും കൂടിവരുന്ന പാശ്ചാതലത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് . ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കമ്പനികള്‍ സ്വമേധയാ നടപടി സ്വീകരിച്ച് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്പ്യന്‍ കമ്മീഷന് പ്രസിഡന്റ് അറിയിച്ചു .
ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട 7000 പ്രചാരണങ്ങളാണ് യൂണിയന് ഇടപ്പെട്ട് നീക്കം ചെയ്തത് . ഇനിമുതല്‍ ഇത്തരം ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ കമ്പനികളുടെ ആഗോളവരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്ക്കേണ്ടി വരും .
Discussion about this post