പ്രകൃതി വിരുദ്ധ പിഡനാരോപിതനായ വൈദികന് പ്രതികാരം തീര്‍ത്തത് ഇരയുടെ അച്ഛനെ കെട്ടിച്ചമച്ച കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച്. കണ്ണൂരിലെ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് ഇരയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുമ്പ് വൈദിക വിദ്യാര്‍ത്ഥിയായിരുന്ന തന്റെ മകനെ വൈദികന് പ്രകൃതി വിരുദ്ധമായ രീതിയില്‍ പീഡിപ്പിച്ചുവെന്ന് പിതാവായ കര്ഷകന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനായി പിതാവിന്റെ സ്കൂട്ടറില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് വൈദികന് ഒളിപ്പിച്ച് വെക്കുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘത്തെ ഉപയോഗിച്ച് കര്‍ഷകനെ പിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ കര്ഷകന് എങ്ങനെയാണ് ഇത്രയധികം കഞ്ചാവ് ലഭിച്ചതെന്ന് വ്യക്തമല്ല. കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. അതേസമയം വൈദികന്റെ സഹോദരന് സണ്ണി വര്‍ഗീസ്, ബന്ധു റോയി എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post