അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ മത്സര രംഗത്തെത്തിയതോടെ മത്സരത്തിന്റെ ആവേശം കൂടി. മൂന്ന് തലമുറകള്‍ തമ്മിലുള്ള മത്സരമാണ് മത്സരമാണ് അരുവിക്കരയില്‍ ഇത്തവണ. പഴയ തലമുറയില്‍ പെടുന്ന ഒ രാജഗോപാല്‍, പുതിയ തലമുറക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരി നാഥന്, ഇവര്‍ക്ക് രണ്ട് പേരുടെയും ഇടയില്‍ വരുന്ന തലമുറക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍ എന്നിവരാണ് അരുവിക്കരയില്‍ പോരിനിറങ്ങുന്ന പ്രമുഖര്‍. അരവിക്കരയില് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തില്‍ കൂടുതല്‍ വോട്ടാണ് ബിജെപിയ്ക്ക് ഉള്ളത്. അരുവിക്കരയില്‍ അത്ര സ്വാധീനമില്ലാതിരുന്ന ബിജെപി പക്ഷേ ഒ രാജഗോപാലിലൂടെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന. അരുവിക്കരയില്‍ ശക്തമായ ത്രികോണമത്സരത്തിന് വേദിയൊരുങ്ങി എന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. ഈ അവകാശവാദത്തോട് നിങ്ങളുടെ പ്രതികരണം പ്രതീക്ഷിയ്ക്കുകയാണ് വോട്ട് ആന്റ് ടോക്കില്‍ ‘ബ്രേവ് ഇന്ത്യ ന്യൂസ്’ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തില്‍ ത്രികോണ മത്സരമാണെന്ന് കരുതുന്നുണ്ടോ…?
നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക
[socialpoll id=”2274527″]
Discussion about this post