കൈലാസ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തന്റെ യാത്രയുടെ അനുഭവം പങ്ക് വെക്കാമോയെന്ന് ചോദിച്ചപ്പോള്‍ രാഹുലിന് മിനിറ്റുകളോളം മൗനം. മധ്യ പ്രദേശിലെ ഭോപ്പാലിലെ ഒരു പ്രചരണ റാലിക്കിടെയാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.
രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വേളയില്‍ ഒരു പ്രവര്ത്തകന് രാഹുലിന്റെ കൈലാസ യാത്രയെപ്പറ്റി ചോദിച്ചു. പരിപാടി സംഘടിപ്പിച്ച് കൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സ്കിന്ദ്യയായിരുന്നു പ്രവര്‍ത്തകന്റെ ചോദ്യ രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്. രാഹുല്‍ ഗാന്ധി കൈലാസത്തിലും മാന്സരോവറിലും പോയപ്പോള്‍ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയായെന്നും രാഹുല്‍ ഗാന്ധി എപ്പോള്‍ മുതലാണ് ശിവ ഭക്തനായത് എന്ന് അവര്‍ ചോദിച്ച് കൊണ്ടിരുന്നെന്നും ഈ യാത്രയിലൂടെ ലഭിച്ച അനുഭവങ്ങള്‍ പങ്ക് വെക്കാമോയെന്നുമായിരുന്ന സ്കിന്ദ്യ രാഹുലിനോട് ചോദിച്ചത്.
ചോദ്യം കേട്ടതിന് ശേഷം രാഹുല്‍ കുറെയേറെ നേരത്തേക്ക് മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഒട്ടും വ്യക്തമല്ലാത്ത് മറുപടിയുമായിരുന്നു രാഹുല്‍ നല്‍കിയത്. കൈലാസവും മാന്സരോവറും സന്ദര്‍ശിച്ച് തിരിച്ച് വരുമ്പോള്‍ ഒരാളുടെ ചുറ്റുമുള്ള എല്ലാം മാറുമെന്നും അയാളുടെ ചിന്തയും മാറുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
അതേസമയം രാഹുലിന്റെ കൈലാസ്-മാന്‍സരോവര്‍ യാത്ര പല വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. യാത്രയ്ക്ക് മുമ്പ് ചൈനീസ് അംബാസഡറുടെ പക്കല്‍ നിന്നും രാഹുല്‍ ഗാന്ധി ഒരു യാത്രയയപ്പിന് വേണ്ടി ചോദിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇത് കൂടാതെ യാത്രയ്ക്ക് മുമ്പ് നേപ്പാളില്‍ രാഹുലിന് നല്കിയ ഭക്ഷണത്തില്‍ ഇറച്ചിയുണ്ടായിരുന്നെന്നും ബി.ജെ.പി വിമര്‍ശിച്ചു. ഇത് കൂടാതെ രാഹുല്‍ ഗാന്ധി കൈലാസത്തില്‍ നിന്നും സമൂഹ മാധ്യമത്തില്‍ ഇട്ടുവെന്ന് പറയപ്പെടുന്ന ഫോട്ടോ സത്യത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.
Discussion about this post