മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കുന്ന ചിത്രമായ ‘കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് പുറമെ തമിഴിലെ ആക്ഷന്‍ സ്റ്റാറായ അര്‍ജുന്‍ സാര്‍ജയുമുണ്ടാകും. വലിയ മുതല്‍ മുടക്കുള്ള ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ ഒന്നിന് ആരംഭിക്കും.
താന്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വെച്ചായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞത്. ഇതിന് തൊട്ട് പിന്നാലെയാണ് അര്‍ജുന്‍ സാര്‍ജയും ചിത്രത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇതിന് മുമ്പ് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ‘കാക്കക്കുയില്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലും സുനില്‍ ഷെട്ടിയും അഭിനയിച്ചിരുന്നു. സുനില്‍ ഷെട്ടിയും അര്‍ജ്ജുന്‍ സാര്‍ജയും വളരെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കഥാപാത്രങ്ങല്‍ ചരിത്രത്തില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയ വ്യക്തിത്വങ്ങളായിരിക്കും.
മോഹന്‍ലാലിനും, സുനില്‍ ഷെട്ടിക്കും, അര്‍ജുനും പുറമെ പ്രണവ് മോഹന്‍ലാലും, പ്രഭുവും ഈ ചിത്രത്തിന്റെ ഭാഗമായിരിക്കും. രാമേശ്വരം, കര്‍ണ്ണാടകയിലെ ബാദ്മി, ഹൈദരാബാദ്, വാഗമണ്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.
Discussion about this post