തിരുവനന്തപുരം: ദിലീപ് നായകനായ ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചിത്രത്തില്‍ ഉപയോഗിച്ച ഒരു സാങ്കല്പിക ഫോണ്‍ നമ്പര്‍ വിനയായ വിട്ടമ്മയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരത്തെ ഒരു ഡ്രൈവിംഗ് സ്ക്കൂളിലെ അധ്യാപികയായ വീട്ടമ്മ നാല് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറാണ് സിനിമയിലെ നായിക ഉപയോഗിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ഫോണിലേക്ക് നിരന്തരം കോളുകള്‍ വരുന്നതായും, അശ്ലീല സന്ദേശങ്ങള്‍ വരുന്നതായും വീട്ടമ്മ പറയുന്നു.
പരാതിയില്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ച കോടതി സിനിമയുടെ മൂന്ന് നിര്‍മ്മാതാക്കളോടും, സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതനോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post