ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറിലെ അവസാന കളിയിലായിരുന്നു പാക്കിസ്ഥാനെ ബംഗ്ലാദേശ് 37 റണ്‍സിനു കീഴടക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239നു പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാക്കിസ്ഥാന് ആകെ 202 റണ്‍സ് നേടാനായിരുന്നു സാധിച്ചത്.
മുഷ്ഫിഖര്‍ റഹിമിന്റെയും (99), മുഹമ്മദ് മിഥുന്റെയും (60) ഇന്നിങ്ങ്സുകളാണ് ബംഗ്ലദേശിനു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മുസ്തഫിസുര്‍ റഹ്മാന് 43 റണ്‍സ് മാത്രം പാക്കിസ്ഥാന് നല്കി 4 വിക്കറ്റുകള്‍ നേടുകയായിരുന്നു.
ഇതോടെ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. നാളെ വൈകീട്ട് അഞ്ച് മണിക്കായിരിക്കും കളി നടക്കുക.
Discussion about this post