രാഷ്ട്രീയ വിവാദങ്ങളില്‍ പെട്ട് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിക്കരുതെന്ന് കേന്ദ്രം. പദ്ധതി നടത്തിപ്പു വൈകിയാല്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വകാര്യ നിക്ഷേപകരെ പദ്ധതിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ തര്‍ക്കം മൂലം പദ്ധതി നഷ്ടപ്പെട്ടാല്‍ അത് ദേശീയ നഷ്ടമാകും എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
Discussion about this post