തിരുവനന്തപുരം: ശബരിമലയിലെ പ്രവേശം സംബന്ധിച്ച സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന ആവശ്യം ശക്തമാക്കുന്നു. കേരള സര്‍ക്കാര്‍ ഉടന്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ബിജെപിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പ്രതികരിച്ചു. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം എന്ന സുപ്രിം കോടതി വിധി തിടുക്കത്തില്‍ നടപ്പക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്ന്. ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ്. പുനപരിഷശോധനാ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പി.എസ് ശ്രീധരന് പിള്ള ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന ്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വിധി പറഞ്ഞ ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം കെ സുധാകരനും രംഗത്തെത്തിയിരുന്നു. വിധി പറഞ്ഞ ജഡ്ജിമാര്‍ മണ്ടന്മാരാണ് എന്നായിരുന്നു സുധാകരന്റെ
വിമര്‍ശനം.
വിധി പുനപരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. നേരത്തെ സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. അതേസമയം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന ആവശ്യം വെട്ടിലാക്കുന്നത് ദേവസ്വം ബോര്‍ഡിനെയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് ബുധനാഴ്ച യോഗം ചേരുന്നുണ്ട്. വിധിക്കെതിരെ നികവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post