സിനിമാതാരമായിരുന്നു കലാഭവന്‍ മണിയുടെ മരണത്തെപ്പറ്റി സംവിധായകന് വിനയന്റെ പക്കല്‍ നിന്നും മൊഴിയെടുക്കുമെന്ന് സി.ബി.ഐ അറിയിച്ചു. വിനയന് സംവിധാനം ചെയ്ത സിനിമയായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ നടപടി. ചിത്രം പറയുന്നത് കലാഭവന്‍ മണിയുടെ ജീവിതകഥയാണ്.
ചിത്രത്തില്‍ മണിയുടെ മരണത്തെപ്പറ്റി ചില വെളിപ്പെടുത്തലുകളുണ്ടെന്ന് പറയപ്പെടുന്നു. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് അന്വേഷിക്കാനാണ് വിനയനെ ചോദ്യം ചെയ്യുന്നത്. ഇതിന് വേണ്ടി വിനയന് ബുധനാഴ്ച തിരുവനന്തപുരത്തുള്ള സി.ബി.ഐ ഓഫീസില്‍ ഹാജരാകും.
2016 മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണി അന്തരിച്ചത്. മരണം ഒരു കൊലപാതകമാണെന്ന് മണിയുടെ ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Discussion about this post