പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള കെ കരുണാകരന് സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഇക്കാര്യത്തില്‍ താന്‍ അന്നു തന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പാമോലിന്‍ ഇറക്കുമതിയെ താന്‍ എതിര്‍ത്തിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് തന്നെ പ്രതിയാക്കി 25 വര്‍ഷമായി കേസ് നടത്തുന്നതെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാമോലിന്‍ ഇറക്കുമതി ചെയ്ത കാലത്ത് സപ്ളൈകോ എംഡിയായിരുന്നു ജിജി തോംസണ്‍.
Discussion about this post