തിരുവനന്തപുരം; ധനുവച്ചപുരം വിടിഎം എന്‍ എസ് എസ് കോളേജില്‍ പൊലീസ് അതിക്രമം. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക്. പ്രകോപനം ഇല്ലാതെയാണ് പോലിസ് ആക്രമമെന്നാണ് വിദ്യാര്‍ത്ഥികല്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും,നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ് എഫ് ഐ യ്ക്ക് അക്രമരാഷ്ട്രീയം നടത്താന്‍ അധികൃതര്‍ പിന്തുണനല്കുന്നു എന്നാണ് എബിവിപിയുടെ ആരോപണം.
Discussion about this post