മോഹന്‍ലാലില്‍ പക്വതയുള്ള ഒരു ലീഡറുമുണ്ടെന്ന് സംവിധായകന് വിനയന്. വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആളാണെങ്കിലും പ്രസ് മീറ്റുകളില്‍ നല്കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച ലാലില്‍ കാണാന്‍ കഴിയുന്നുണ്ടെന്നും വിനയന് വ്യക്തമാക്കി. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ലാലിനെ പ്രശംസിച്ചുള്ള വിനയന്റെ പ്രതികരണം.
‘ലാലില്‍ എനിക്കിപ്പോള്‍ എറെ പ്രതീക്ഷയുണ്ട്. അമ്മ എന്ന സംഘടനയിലെ പ്രശ്നങ്ങളെല്ലാം നികത്തി അദ്ദേഹത്തിന് ചിലപ്പോള്‍ അത് നേരെ കൊണ്ട് പോകാന്‍ സാധിക്കും’ വിനയന് പറഞ്ഞു.
കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചാലക്കുടി ചങ്ങാതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു വിനയന്റെ വാക്കുകള്‍.
Discussion about this post