തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍. 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിക്ക് നേരെ ഒരു ആക്രമണം നടന്നിട്ടും സംഘടന വേണ്ട പിന്തുണ നല്‍കിയില്ലെന്ന് ഡബ്ലിയു സിസി അംഗങ്ങളായ രേവതിയും പാര്‍വതിയും പത്മപ്രിയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്. രേവതി പറഞ്ഞു.അമ്മയുടെ ഒരു പ്രോഗ്രാമിലും പങ്കെടുക്കാറില്ല. അവര്‍ ക്ഷണിച്ചിട്ടുമില്ല. ഈയൊരു വിഷയത്തിന് ഞാന്‍ ഇറങ്ങിയത് ഡബ്ല്യു.സി.സിക്ക് വേണ്ടിയാണ്. ഒരു പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ്.മാധ്യങ്ങളുടെ അടുത്ത് ഒന്നും പറയേണ്ടെന്നും ജോയിന്റ് സ്റ്റേറ്റ്മെന്റ് കൊടുക്കാമെന്നുമായിരുന്നു അമ്മ പറഞ്ഞത്. കുറച്ചുദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ജോയിന്റ് സ്റ്റേറ്റ്മെറ്റ് കൊടുക്കുകയായിരുന്നു. രേവതി പറഞ്ഞു.
് അമ്മ സംഘടനയുമായി ചര്‍ച്ചക്ക് നില്‍ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു . അവര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിശ്വാസം ഉണ്ടായിരുന്നു. – എന്നാല്‍ അതുണ്ടായില്ല. എ.എം.എ.എയുമായി കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങില്‍ ആദ്യത്തെ 40 മിനിട്ട് ഞങ്ങള്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ തമാശയാണ്. ഞാന്‍ നടിയെ പിന്തുണയ്ക്കാമെന്നും ജനറല്‍ ബോഡി തീരുമാനത്തെ എങ്ങനെ എതിര്‍ക്കും എന്നുമായിരുന്നു യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ചോദിച്ചത്.അമ്മയില്‍ 400 ഓളം അംഗങ്ങളുണ്ട്. 17 പേരാണ് അവിടെ തീരുമാനം എടുക്കുന്നത്. ഇത് ഞങ്ങള്‍ പ്രഖ്യാപിച്ച യുദ്ധമല്ല. നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സമരമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ പറയുന്നു.
അമ്മ സംഘടനയില്‍ ഇപ്പോഴും കുറ്റാരോപിതനുണ്ട്. പീഡനം അനുഭവിച്ച വ്യക്തി പുറത്താണ്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.
അഞ്ജലി മേനോന്, പാര്‍വതി, രേവതി, പത്മപ്രിയ, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ ബിനാ പോള്‍ , സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
Discussion about this post