അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബുവേനസ് അയ്റസില് നടക്കുന്ന ലോക യൂത്ത് ഒളിംപിക്സില്‍ ഇന്ത്യയുടെ സൂരജ് പന്‍വറിന് വെള്ളി ലഭിച്ചു. 5,000 മീറ്റര്‍ നടത്തത്തിലാണ് വെള്ളി ലഭിച്ചത്. രണ്ടാം സ്റ്റേജില്‍ 20 മിനിറ്റ് 35.87 സെക്കന്റാണ് സൂരജെടുത്ത സമയം.
ഇക്വഡോറിന്റെ പടിന്‍ ഓസ്കാറാണ് സ്വര്‍ണ്ണം നേടിയത്. ആദ്യത്തെ സ്റ്റേജില്‍ സൂരജെടുത്ത സമയം 20 മിനിറ്റ് 23.30 സെക്കന്റാണെടുത്തത്. രണ്ട് സ്റ്റേജിലും കൂടി സൂരജെടുത്ത സമയം 40 മിനിറ്റ് 59.17 സെക്കന്റാണ്. ഇത് സ്വര്‍ണ്ണ നേടിയ ഓസ്കാറിന്റെ സമയത്തെക്കാളും 7 മിനിറ്റ് അധികമാണ്.
യൂത്ത് ഒളിംപിക്സിന്റെ പുതിയ ഘടനയനുസരിച്ച് ഫൈനല്‍ മത്സരങ്ങള്‍ ഒഴിവാക്കി എല്ലാ മത്സരങ്ങളും രണ്ട് സ്റ്റേജുകളിലായി നടത്തുകയാണ്.
യൂത്ത് ഒളിംപിക്സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
Discussion about this post