തിരുവനന്തപുരം: സുനന്ദ പുഷക്കറിന്റേത് കൊലപാതകമെന്ന ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍ ശശി തരൂരിനെ കുരുക്കിലാക്കുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ ഇനി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ശശി തരൂരായിരിക്കും കേന്ദ്ര കഥാപാത്രം. തരൂരിനെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലിസ് കമ്മീഷണറും അറിയിച്ചിരുന്നു.
അന്വേഷണം ശശി തരൂരിലേക്ക് നീളുന്നതോടെ തരൂര്‍ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നു. രാഷ്ട്രീയ ധാര്‍മ്മീകത ുണ്ടെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ഡല്‍ഹി പോലിസിന് ഇപ്പോഴെങ്കിലും ചങ്കൂറ്റം വന്നതില്‍ സന്തോഷമുണ്ട്. വിദേശശക്തികള്‍ ഇടപെട്ടതിനാല്‍ അതീവ പ്രധാന്യമുള്ള കേസാണിതെന്നും സ്വാമി പറഞ്ഞു.
രാജിയല്ലാതെ തരൂരിന് മുന്നില്‍ വേറെ വഴിയില്ലെന്ന് ബിജെപി നേതാക്കളായ എംടി രമേശും, പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞു. തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടുമെന്നാണ് കരുതുന്നതെന്ന് സിപിഐ നേതാവ് സി.കെ ദിവാകരന് പ്രതികരിച്ചു.
തുടക്കം മുതലെ ബിജെപി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയുകയാണെന്ന് ബിജെപി നേതാവും, തിരുവനന്തപുരത്ത് തരൂരിന്റെ എതിര് സ്ഥാനാര്‍ത്ഥിയുമായ ഒ രാജഗോപാല്‍ പറഞ്ഞു.
അന്വേഷണം ശശി തരൂരിലേക്ക് നീങ്ങുന്നതോടെ രാജി വെയ്ക്കുകയല്ലാതെ തരൂരിന് മുന്നില്‍ വേറെ വഴിയില്ല എന്ന സാഹതര്യം ഉരുത്തിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ ശശി തരൂരിനൊപ്പം നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എഫ്ഐആറില്‍ ആരുടെയും പേരില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തരൂരിന് പിന്തുണ നല്കിയാലും അത് കോണ്‍ഗ്രസിന് വലിയ പ്രതിഛായ നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. തല്ക്കാലം നേതൃത്വം രാജി ആവശ്യപ്പെടാന്‍ സാധ്യത കുറവാണെന്നും വിലയിരുത്തലുണ്ട്. ഇക്കാര്യത്തില്‍ ശശി തരൂര്‍ എടുക്കുന്ന നിലപാട് തന്നെയാവും നിര്‍ണായകമാവുക.
Discussion about this post