ദിലീപിനെ പിന്തുണച്ച് നടന്‍ സിദ്ദീഖ് നടത്തിയ പ്രസ്താവനക്കെതിരെ ‘അമ്മ’ അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്തെത്തി. ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ അയക്കുകയാണുണ്ടായത്. സംഘടനയുടെ പേരില്‍ ദിലീപിനെ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജ് പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷ് മുന്നറിയിപ്പ് നല്‍കി.
ഒരു സൂപ്പര്‍ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നത് അനുവദനീയമല്ലെന്നും വിഷയത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ട കാര്യമില്ലെന്നും ബാബുരാജ് പറഞ്ഞു. സിദ്ദീഖ് നടത്തിയ വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് തനിക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യ ‘അമ്മ’യ്ക്കില്ലെന്നും ഇക്കാര്യം പൊതുവേദിയില്‍ പറയാന്‍ മടിയില്ലെന്നും ബാബുരാജ് പറഞ്ഞു.
അതേസമയം ‘അമ്മ’യുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. ഗുണ്ടായിസം കാണിക്കുകയും ഭീഷണിപ്പെടുത്തുന്ന പ്രവണതയും സംഘടനയില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post