ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സ്റ്റൈല്‍ മന്നന് രജനീകാന്ത്. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയില്‍ ആരും ഇടപെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘മീ ടൂ’ ക്യാമ്പയിന് സ്ത്രീകള്‍ ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ അതിനെ ശരിയായ രീതിയില്‍ വേണം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രജനീകാന്തിന് പുറമെ വിജയ് സേതുപതി, തൃഷ, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി, സിമ്രാന് എന്നിവര്‍ അണിനിരക്കുന്ന ചിത്രം 2019 ജനുവരിയിലാണ് റിലീസ് ആവുക.
Discussion about this post